എടപ്പുഴ (കണ്ണൂർ): രാജവെമ്പാലകൾ നാട്ടിലിറങ്ങി വിലസി നടക്കുന്നത് പതിവായ കേരളത്തിൽ ഇന്നും ഒരുവൻ വീടിനുള്ളിൽ കയറിക്കൂടി കുടുംബത്തെ ഭയപ്പെടുത്തി. ഇരിട്ടിക്ക് സമീപം എടപ്പുഴയിലാണ് ഇന്ന് രാജവെമ്പാലയെത്തിയത്. സ്നേക്ക് മാസ്റ്റർ ഫൈസൽ വിളക്കോട് എത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്. വീട്ടിനുള്ളിൽ സീലിങിനോട് ചേർന്നാണ് രാജവെമ്പാല ഉണ്ടായിരുന്നത്. ആറളം, കൊട്ടിയൂർ, കണ്ണവം വനമേഖലകളിലെല്ലാം രാജവെമ്പാലകൾ 10 വർഷം മുൻപു് ഉണ്ടായിരുന്നതിനേക്കാൾ പലയിരട്ടി പെരുകിയിട്ടുണ്ട്. പിടികൂടപ്പെടുന്ന പാമ്പുകളെ ഉൾവനങ്ങളിൽ വിടാതെ ജനവാസ മേഖലകളോട് ചേർന്നുള്ള വനപ്രദേശത്തോ അരുവി കൾക്ക് സമീപമോ തുറന്നു വിടുന്നതാണ് ശല്യം വർധിപ്പിക്കുന്ന ഒരു ഘടകം. കൂടാതെ പടം പൊഴിച്ച് കഴിഞ്ഞ് വിശപ്പ് സഹിക്കാനാകാതെ ഇഷ്ടപ്പെട്ട ഇരതേടിയെത്തുന്ന സ്വഭാവവും രാജവെമ്പാലകൾക്കുണ്ട്. വനം വകുപ്പും പരിസ്ഥിതിവാദികളും എന്തൊക്കെ ന്യായീകരിച്ചാലും രാജവെമ്പാലകൾ സാധാരണക്കാരായ ജനങ്ങൾക്ക് ഭീതി ജനിപ്പിക്കുന്ന കാഴ്ച മാത്രമാണ്.
Another king cobra left the forest and entered the house